KeralaPolitics

രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തിച്ചാർജിൽ പരിക്ക്; അടിയേറ്റത് നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധത്തില്‍

ദില്ലി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തി ചാർജില്‍ പരിക്കേറ്റു. ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയാണ് ലാത്തിച്ചാർജ് ഉണ്ടായത്.

വൻ പ്രതിഷേധത്തിനാണ് ജന്തർമന്തർ ഇന്ന് സാക്ഷ്യം വഹിച്ചത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും മുന്നോട്ട് നീങ്ങി. ബാരിക്കേഡുകൾ അടക്കം മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോഴാണ് ലാത്തി ചാർജ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.

നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. നിരവധി പേർക്ക് ലാത്തി ചാർജിൽ പരിക്കേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button