Sports

ഐറിഷ് പടയെ എറിഞ്ഞൊതുക്കി ടീം ഇന്ത്യ ; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 97വിജയലക്ഷ്യം

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത് ശർമ്മയുടെ തീരുമാനം ശെരി വെക്കുന്ന രീതിയിലായിരുന്നു ബോളർമാരുടെ പ്രകടനം. താരതമ്യേന വേഗത കുറഞ്ഞ പിച്ചിൽ പന്തെറിഞ്ഞ ബൗളർമാർ ഐറിഷ് ബാറ്റർമാരെ വരിഞ്ഞു മുറുക്കി. ഓപ്പണർമാരായ ബാൽബിർണി, സ്റ്റിർലിംഗ് എന്നിവരെ പുറത്താക്കി അർഷ്ദീപ് പട്ടേൽ ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

പിന്നാലെ മൂന്നു വിക്കറ്റ് നേടിയ ഹാർദിക് പാണ്ട്യയും, ജസ്പ്രീത് ബൂംറയും ചേർന്ന് അയർലാൻഡ് ഇന്നിങ്സ് 96 റൺസിൽ ഒതുക്കി. ഐറിഷ് നിരയിൽ 4 പേർ മാത്രമാണ് രണ്ടക്കം നടന്നത്.
സന്നാഹ മത്സരത്തിൽ ഓപൺ ചെയ്ത മലയാളിതാരം സഞ്ജു സാംസണ് അന്തിമ ഇലവനിൽ ഇടം നേടാനായില്ല.

സൂപ്പർ താരം കോഹ്ലിയായിരിക്കും ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ഓപൺ ചെയ്യുക. ഓപണർ യശസ്വി ജയ്സ്വാളിനേയും അന്തിമ ഇലവനിൽ പരിഗണിച്ചില്ല. സന്നാഹ മത്സരത്തിൽ ലഭിച്ച അവസരം മുതലെടുക്കാനാവാത്തതാണ് സഞ്ജു സാംസണ് വിനയായത്.

വിക്കറ്റ് ബാറ്ററായ ഋഷഭ് പന്ത് അർധസെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ സാധ്യത മങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button