ജാക്കി തെന്നിമാറി കാര്‍ തലയില്‍ വീണ് യുവാവ് മരിച്ചു

0

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ജോലിക്കിടെ ജാക്കി തെന്നി മാറി കാര്‍ തലയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. നൗഷാദ് -ഷാനിതാ ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഫിറോസ് ജോലി ചെയ്യുന്നതിനിടെ ജാക്കി തെന്നി കാര്‍ തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.

LEAVE A REPLY

Please enter your comment!
Please enter your name here