CrimeNews

ഡോ. അഭിരാമി കുത്തിവെച്ചത് അജ്ഞാത മരുന്നോ? ദുരൂഹത തുടരുന്നു! വിവാഹം നാല് മാസം മുമ്പ്

തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വാടക വീട്ടില്‍ ജീവനൊടുക്കിയ യുവ വനിതാ ഡോക്ടറുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ്. വെള്ളനാട് സ്വദേശി അഭിരാമി ബാലകൃഷ്ണനെയാണ് പേയിങ് ഗസ്റ്റായി താമസിക്കുന്ന ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിരാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

തൻ്റെ മരണത്തില്‍ ആർക്കും പങ്കില്ലെന്ന ഒറ്റവരി ആത്മഹത്യ കുറിപ്പാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ പോലീസ് ഇവരുടെ ഫോണ്‍ കോള്‍ റെക്കോർഡുകള്‍ പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ഫ്‌ളാറ്റിലെത്തിയ സഹ താമസക്കാരിയാണ് വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വിളിച്ചിട്ടും മൊബൈലില്‍ പ്രതികരണം ഇല്ലാതിരുന്നതിനെയും തുടര്‍ന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി കതക് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ അവശനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അഭിരാമി ബാലകൃഷ്ണൻ

അജ്ഞാത രാസപദാര്‍ത്ഥം കുത്തിവെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം മുമ്പായിരുന്നു കൊല്ലം രാമനാട്ടുകര സ്വദേശിയും മുംബൈയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പ്രദേശുമായി വിവാഹം കഴിഞ്ഞത്. െ

മഡിസിനില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ ശേഷം സീനിയര്‍ റെസിഡന്റ് ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

കുടുംബ പ്രശ്ങ്ങളോ വേറെന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമായതെന്ന കാര്യങ്ങള്‍ പൊലീസ് അന്വേഷണത്തിലെ വ്യക്തമാകൂ. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അജ്ഞാത രാസപദാര്‍ത്ഥം അനസ്തേഷ്യ മരുന്ന് ആണോയെന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അറിയാന്‍ കഴിയുകയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button