CrimeKerala

ബാറിനുള്ളിൽ പുകവലി തടഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്ന നാലുപേർ അറസ്റ്റിൽ

കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറില്‍ ഇരുത്ത് പുകവലിച്ചത് തടഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ നാലുപേർ പിടിയില്‍.

പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷിനെ (50)യാണ് കൊലപ്പെടുത്തിയത്. കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസില്‍ കോട്ടയം സ്വദേശികളായ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു.

വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട സുരേഷ്

ശ്യാം രാജും ആദർശും ബാറിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് സുരേഷും മറ്റുജീവനക്കാരും വിലക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ജീവനക്കാരുമായി വാക്കേറ്റമുണ്ടായതോടെ പ്രതികള്‍ ഏബലിനെയും ജെബിനെയും വിളിച്ചുവരുത്തി.

തുടർന്ന് രാത്രി പതിനൊന്നുമണിയോടുകൂടി ബാറിന്റെ മുൻവശത്ത്‌ ഇവർ സംഘം ചേർന്ന് സുരേഷിനെ ചീത്തവിളിക്കുകയും കൈയിൽ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയുമായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ സുരേഷിനെ ഉടനെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button