Kerala

വികസനത്തിന്റെ 9 വർഷങ്ങൾ; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സാമൂഹ്യ പുരോഗതിയാണ് കേരളം ഉയർത്തി പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ടാം പിണറായി സർക്കാർ 4 വർഷം പൂർത്തിയാക്കി. വികസനത്തിന്റെ 9 വർഷങ്ങൾ പിന്നിട്ടു. സർവതല സ്പർശി ആയ വികസനം മുന്നോട്ട് വച്ചു. നവ കേരളത്തിനു ഉറച്ച ചുവടു വെപ്പ് ലഭിച്ചു. കേരള ഭാവിയെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് ഉണ്ട്. LDF സർക്കാർ നവ കേരളത്തിനു വേണ്ടി ആണ് മുന്നോട്ട് പോകുന്നത്.

എല്ലാ വാർഷിക വേളകളിലും പുരോഗതി സർക്കാർ ജനങ്ങളോട് പറയും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന റാലിയിൽ പ്രോഗ്രസ്സ് റിപ്പോർട്ട്‌ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം അർഹമായത് തരാതെ ഞെരുക്കുന്നു. മാറ്റങ്ങൾ പ്രകടമാണ്. സർക്കാർ നേട്ടങ്ങൾ എണ്ണി പറയുന്നില്ല. സർക്കാർ വാർഷികപരിപാടികളിൽ വലിയ ജന പങ്കാളിത്തം. നാട്ടിലെ മാറ്റങ്ങൾ പ്രകടമാണ്.വികസനം ജനങ്ങൾ അനുഭവിച്ചു അറിയുന്നു. സർവ്വ മേകലയിൽ നിന്നും സർക്കാരിന് പിന്തുണ ലഭിച്ചു. കേരളത്തിൽ ഒന്നും നടക്കില്ല എന്ന ധാരണ തീർത്തും ഇല്ലാതായി. സർക്കാരിനെ വെല്ലുവിളിച്ചവർ നിശബ്ദരായി. UDF കാലത്തു വഴി മുട്ടിയ വികസനം LDF യാഥാർഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button