KeralaNews

നിപ രോഗബാധയെന്ന് സംശയം ; തൃശൂരിൽ 15 വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരി ചികിത്സയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും നിപയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

സംസ്ഥാനം ബാല സുരക്ഷിതമാക്കി മാറ്റും. ബാല ഭിക്ഷാടനം ഒഴിവാക്കും. തേവലക്കരയിൽ 13 കാരന് സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഉത്തരവാദിത്വമല്ലേ എന്ന ചോദ്യത്തോട് വളരെ നിർഭാഗ്യകരമായ സംഭവമെന്നായിരുന്നു പ്രതികരണം. അതാത് വകുപ്പുകൾ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ശ്രീചിത്ര ഫോമിലെ ആത്മഹത്യാശ്രമത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കളക്ടർ ചെയർപേഴ്സണായ മേൽനോട്ടസമിതിയാണ് ശ്രീചിത്ര ഫോമിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button