ഹിറ്റാച്ചിയുടെ മുകളിലേക്ക് പാറക്കെട്ടുകള്‍ ഇടിഞ്ഞ് വീണു; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

0

കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് ഇവിടെ പ്രവർത്തിക്കുകയായിരുന്ന ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്. ഒഡിഷ സ്വദേശി മഹാദേവ് പ്രധാന്‍ (51), ബിഹാര്‍ സ്വദേശി അജയ് കുമാര്‍ റെ (38) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഹിറ്റാച്ചി പാറക്കല്ലുകള്‍ക്കിടയില്‍ മൂടിപ്പോയ നിലയിലായിരുന്നു. പാറമടയ്ക്കുള്ളില്‍ നടന്ന അപകടമായതിനാല്‍ വിവരം പുറത്തറിയാന്‍ വൈകി. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായ സാഹചര്യമാണ്.

അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ മൃതദേഹം കൂടി പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here