ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം
ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.
ഇതുവരെ വലിയതുറ സി ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാല്‍ അന്വേഷണം വേഗത്തിലാക്കാനും സമഗ്രമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരാതിക്കാരന്‍ ഫര്‍സീന്‍ മജീദ് ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തിനിടെയാണ് ഇ.പി. ജയരാജന്‍ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ഫര്‍സീന്‍ മജീദ് പരാതി നല്‍കിയത്. തുടക്കത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ച പരാതിക്കാരന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മതിയായ തെളിവുകള്‍ ലഭിച്ചില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
IndiGo flight assault case against CPM leader EP Jayarajan, 10-member SIT led by a DySP will probe
EP Jayarajan,Kerala News,kerala news today,



