Blog

നേമമടക്കം 22 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ആം ആദ്മി പാർട്ടിയും. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് സെലീന ഫിലിപ്പ് കോട്ടയത്ത് സ്ഥാനാർത്ഥിയാകും. കോഴിക്കോട് ഡോക്ടർ അൽഫോൻസാ മാത്യുവും, നേമത്ത് വിനു കെയും, കൊട്ടാരക്കര മാമച്ചൻ ഡിയും, തൊടുപുഴയിൽ അഡ്വ. ബേസിലും അടക്കമുള്ളവർ ജനവിധി തേടും. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ വിനോദ് വിത്സൻ മാത്യുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാന പ്രതിനിധി സംഘം കെജ്രിവാളിനെ കണ്ടിരുന്നു. ഇതോടെയാണ് ദേശീയ നേതൃത്വം മത്സരിക്കാൻ പച്ചക്കൊടി കാട്ടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ കേരളത്തിൽ എത്തുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button