National

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അറസ്റ്റില്‍

എഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയഭാനു ചിബ് അറസ്റ്റില്‍. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ ഉള്ള കുറ്റകൃതങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. ഉദയഭാനു ചിബിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഉദയഭാനു ചിബിനെ 20 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു.

ഉദയഭാനു ചിബിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്തിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. ഭാരത് മണ്ഡപത്തില്‍ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ പ്രദര്‍ശന ഹാളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാടകീയ പ്രതിഷേധം നടത്തിയത്. സര്‍ക്കാര്‍ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ടീ-ഷര്‍ട്ടുകള്‍ കയ്യിലേന്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാണ് ഉച്ചകോടിയുടെ ഉള്ളില്‍ പ്രവേശിക്കാനുള്ള അനുമതി നേടിയത്. ആദ്യം കറുത്ത കുടകളില്‍ പ്രിന്റ് ചെയ്ത സ്റ്റിക്കറുകള്‍ ഒട്ടിച്ച് ഭാരത് മണ്ഡപത്തിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, കറുത്ത കുടകള്‍ ഗേറ്റുകള്‍ക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പടുമെന്ന് മനസ്സിലാക്കി പദ്ധതി മാറ്റി. തുടര്‍ന്ന് പ്രിന്റ് ചെയ്ത സ്റ്റിക്കറുകള്‍ ടീ-ഷര്‍ട്ടുകളില്‍ പതിപ്പിച്ച് ഷര്‍ട്ടുകള്‍ക്ക് താഴെ ധരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button