Kerala
കണ്ണൂരില്‍ കടലിലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി

കണ്ണൂര്‍: അഴീക്കോട് മീന്‍കുന്ന് കടലില്‍ തിരയില്‍പ്പെട്ട് രണ്ടു യുവാക്കളെ കാണാതായി . വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷ്, പട്ടാനൂര്‍ കൊടോളിപ്രം അനന്ദ നിയലത്തില്‍ ഗണേഷ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പാറക്കെട്ടില്‍നിന്നു ഫോട്ടോ എടുത്തശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.
തിരയില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ എത്തി തിരച്ചില്‍ പുരോഗമിക്കുകയാണ്.