Kerala
തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത്തിനാണ് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിത്തിന്‍റെ മൊഴി. സുജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.