സംസ്ഥാനത്ത് ഇന്ന് അഞ്ച് ഇടങ്ങളിൽ യെല്ലോ അലേർട്ട്

0

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അറബി കടലിലെ ന്യൂനമർദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ മുല്ലപ്പെരിയാർ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10 മണി മുതൽ സെക്കൻ്റിൽ 1,000 ഘനയടി വെള്ളം വരെ തുറന്ന് വിടും. നിലവിൽ ജലനിരപ്പ് 136.10 അടിയാണ്. പെരിയാർ തീരത്ത് ജാഗ്രതാ നി‌ർ‌ദ്ദേശമുണ്ട്. ആശങ്ക വേണ്ടന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here