News
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; കെ ബാബു

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ ബാബു. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തിന് ഇല്ല. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും കെ ബാബു പറഞ്ഞു. ഒന്നും അല്ലാതിരുന്ന തന്നെ എല്ലാം ആക്കിയത് പാര്‍ട്ടിയും തൃപ്പൂണിത്തുറയുമാണെന്ന് കെ ബാബു പറഞ്ഞു.
91 മുതല്‍ തുടര്‍ച്ചയായി 7 തവണ എംഎല്‍എയായി. സുധീര്‍ഘമായ കാലത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കെ ബാബു പറഞ്ഞു. തൃപ്പൂണിത്തുറയില്‍ മികച്ച ഒരാളെ യുഡിഫ് കണ്ടെത്തും. ഒരു പിന്‍ഗാമിയേയും നിര്‍ദേശിക്കുന്നില്ല. അത് പാര്‍ട്ടി തീരുമാനിക്കുമെന്ന് അദേഹം വ്യക്തമാക്കി. ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. മൂന്നാമതും എല്‍ഡിഎഫ് എന്നത് അസംഭവ്യമാണെന്നും കെ ബാബു പറഞ്ഞു.



