Kerala

സമാകാലീന രാഷ്ട്രീയ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യും: സണ്ണി ജോസഫ്

കെ സുധാകരനെ തൃപ്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് തന്നെ കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്. ടീം വര്‍ക്കിന് പ്രാധാന്യം നല്‍കികൊണ്ട് സമാകാലീന രാഷ്ട്രീയ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പുതിയ നേതൃനിര ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയില്‍ അച്ചടക്കം അത്യാവശ്യമാണെന്നും അദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ഗ്രാമങ്ങളിലും ബൂത്തുകളിലും വാര്‍ഡുകളിലും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും കാര്‍ഷിക മേഖലയിലെ വായ്പ കുടിശിക പ്രതിസന്ധിയും മുന്‍ഗണന നല്‍കികൊണ്ട് പരിഹാരം കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദേഹം പറഞ്ഞു.

ഏറ്റവും നല്ല ടീമാണ്. അവരാണ് കരുത്ത്. ഈ ടീമിന് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണയും ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടിയുടെ ഐക്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് മുന്നോട്ടുപോകുക. പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെയും ജനദ്രോഹനയങ്ങള്‍ക്കെതിരെയും ശക്തമായ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്യുകയെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

കെപിപിസി അധ്യക്ഷനായി സണ്ണി ജോസഫ് ഇന്നാണ് ചുമതലയേല്‍ക്കുക. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റുമാരും ചുമതലയേല്‍ക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് സ്ഥാനം ഏറ്റെടുക്കും. ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പുതിയ നേതൃത്വത്തിന്റെ മുന്നിലെ പ്രധാനദൗത്യം തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button