കരസേന മുന്‍ മേധാവി നരവനെയുടെ പുസ്തകം ചോർന്നത് അറിഞ്ഞിട്ടും എന്തുകൊണ്ട് പരാതി നൽകിയില്ല? , പെൻഗ്വിൻ ബുക്സിന് വീണ്ടും നോട്ടീസ്

ഡൽഹി : കരസേന മുന്‍ മേധാവി നരവനെയുടെ പുസ്തക വിവാദവുമായി ബന്ധപ്പെട്ട് : പ്രസാധകരെ വീണ്ടും ചോദ്യം ചെയ്യും. പെൻഗ്വിൻ ബുക്സിന് ഡൽഹി പോലീസ് വീണ്ടും നോട്ടീസ് നൽകും..പുസ്തകം ചോർന്നത് അറിഞ്ഞിട്ടും എന്തുകൊണ്ട് പരാതി നൽകില്ലെന്ന് പൊലീസ് ചോദിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ പ്രസാധകര്‍ക്ക് സാധിച്ചിട്ടില്ല
നരവനെയുടെ പുസ്തകമായ FOUR STARS OF DESTINY ക്ക് പ്രസിദ്ധീകരണത്തിന് അനുമതി ലഭിക്കുന്നതിന് മുൻപേ ചോർന്നതിൽ വിവാദം കത്തുകയാണ്. പ്രതിരോധമന്ത്രാലയത്തിന്റെ പരിഗണനയിൽ പുസ്തകത്തിന്റെ അനുമതി സംബന്ധിച്ച അപേക്ഷ ദീർഘനാളായുണ്ട്.നിലവിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അതിന് മുന്നോടിയായി കരേസന ആസ്ഥാനത്ത് നിന്നോ പ്രതിരോധമന്ത്രാലയത്തിന്റെ അന്തിമഅനുമതി വേണം. എന്നാൽ അനുമതി നൽകുന്നതിൽ ഏകീകൃത ചട്ടക്കൂട് ഇല്ല. പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ ഇതിന് ഏകീകൃത നിയമവലി തയ്യാറാക്കുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേർന്നു. ഔദ്യോഗിക രഹസ്യ നിയമം, സർവീസ് ചട്ടങ്ങൾ, തന്ത്രപ്രധാനമായ വിവരങ്ങൾ സംരക്ഷിക്കൽ അടക്കം കാര്യങ്ങൾ ഉൾപ്പെടുത്തിയാകും പുതിയ നിയമവലി.
വിരമിച്ച ഉദ്യോഗസ്ഥർക്ക് സർവീസ് നിയമങ്ങൾ ബാധകമല്ലെങ്കിലും പ്രസദ്ധീകരിക്കുന്ന വിഷയങ്ങളിൽ നിയന്ത്രണം ഉണ്ടാകും മൂൻകൂട്ടി കോപ്പികൾ അച്ചടിച്ചില്ലെന്ന പെൻഗ്വിന്റെ വാദം പൊലീസ് കണക്കിലെടുക്കുന്നില്ല. ചില കോപ്പികൾ നേരത്തെ അച്ചടിച്ചിരുന്നു.ഇത് ചില വ്യക്തികൾക്കും കൈമാറിയെന്നും പൊലീസ് വ്യക്തമാക്കുന്നു. .io എന്ന ഡൊമെയ്നിലുള്ള വെബ്സെറ്റിൽ പുസ്തകം വിൽപനയ്ക്ക് എത്തിയെന്നും അന്വേഷണ സംഘം കണ്ടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രി-പ്രിന്റ് കോപ്പിയുടെ വിതരണം നടന്നു എന്ന ആരോപണത്തിലും പരിശോധന നടക്കുന്നുണ്ട്.




