Blog

സ്വന്തം പാത്രം കഴുകുന്ന ആളിനെ പരിഹസിക്കുന്നതെന്തിനാണ് ? എം എ ബേബിക്ക് പിന്തുണയുമായി എ എ റഹീം

താൻ ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. എം എ ബേബിക്ക് പിന്തുണയുമായി എ എ റഹീം രംഗത്തെത്തി. സ്വന്തം പാത്രം കഴുകുന്ന ആളിനെ എന്തിനാണ് പരിഹസിക്കുന്നത്? അതൊരു നല്ല കാര്യമായി കാണേണ്ട കാര്യമല്ലേ എന്നും റഹീം ചോദിച്ചു.

സഖാവ് എം എ ബേബിയുമായി പലപ്പോഴും ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ടുണ്ട്.അപ്പോഴെല്ലാം ആ വീട്ടിലുള്ളവരെക്കൊണ്ട്, ഭക്ഷണം കഴിക്കാനുപയോഗിച്ച പാത്രം അദ്ദേഹം കഴുകിച്ചിട്ടില്ല.കഴിച്ച പാത്രം സ്വയം കഴുകി വയ്ക്കുന്നത് അദ്ദേഹത്തിന് തികച്ചും സ്വഭാവികമായ ഒരു കാര്യം മാത്രമാണ്.

വ്യക്തി ജീവിതത്തിൽ ലാളിത്യം കാത്തു സൂക്ഷിക്കുന്നവരാണ് ഞങ്ങളുടെ എല്ലാ നേതാക്കളും.അവരോട് അടുത്ത് ഇടപഴകുമ്പോഴേ അതൊക്കെ അറിയണമെന്നുള്ളൂ.ഇപ്പോൾ ബേബി സഖാവ് പാത്രം കഴുകുന്ന വീഡിയോ പുറത്തു വന്നപ്പോൾ അത് എല്ലാവരും കണ്ടു,ചർച്ചയായി,അത്രയേ ഉളളൂ എന്നും എ എ റഹീം പറഞ്ഞു.

വലതുപക്ഷ പ്രൊഫൈലുകൾ ബേബി സഖാവിനെതിരെ രൂക്ഷമായ പരിഹാസം അഴിച്ചുവിടുന്നത് കണ്ടു. വീട്ടിൽ പാത്രം കഴുകുന്നതും, അടുക്കളയിൽ ജോലി ചെയ്യുന്നതും സ്ത്രീകളുടെ മാത്രം ജോലിയാണെന്ന് കരുതിപ്പോകുന്ന പിന്തിരിപ്പൻ മാനസിക അവസ്ഥയാണ് ഈ വിമർശിക്കുന്നവർക്കുള്ളത്. ആ മാനസികാവസ്ഥയുടെ മറ്റൊരു പേരാണ് വലത് (Right) എന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button