KeralaNews

തിരുവനന്തപുരത്ത് ദുരിതപ്പെയ്ത്തും വെള്ളക്കെട്ടും; മേയറും കുടുംബവും മൂന്നാറില്‍

മൂന്നാറില്‍ സന്ദർശനത്തിനെത്തി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മകളും. ശനിയാഴ്ച പുലര്‍ച്ചെ മൂന്നാറിലെത്തിയ മൂവരും ഇക്കാ നഗറിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ് താമസിച്ചത്. ഉച്ചയ്ക്ക് മൂവരും, മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട മുന്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചു. വട്ടവട മേഖല സന്ദര്‍ശിച്ചശേഷം മടങ്ങും വഴി മൂന്നാറിലെ സിപിഎം പ്രാദേശിക നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രി മറയൂരില്‍ താമസിച്ചു. ശേഷം നാട്ടിലേക്കു മടങ്ങി. സ്വകാര്യ സന്ദര്‍ശനമായിരുന്നു.

അതേസമയം, കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളിയെങ്കിലും, തോരാതെ മഴ പെയ്തതാണ് വെള്ളക്കെട്ടിനും പ്രതിസന്ധിക്കും കാരണമെന്നാണ് നഗരസഭയുടെ നിലപാട്. മഴയെ പഴിക്കുന്ന മേയർ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ.രാജുവും കടുത്ത നിസംഗതയാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ നടത്തിയതെന്നാണ് ആക്ഷേപം.

മഴക്കാല പൂര്‍വ ശുചീകരണത്തിനൊപ്പം ആറുകളിലേയും ഓടകളിലേയും കൈയേറ്റമാണ് നഗരവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിനു പ്രധാന കാരണം. തോടുകളിലെ കൈയേറ്റം പഠിക്കാനും നടപടി സ്വീകരിക്കാനും സബ് കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഏഴു മാസമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങുമെന്നാണ് നഗരവാസികൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button