സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടുന്നു; 200 രൂപ കൂട്ടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. എന്നാല്‍ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുക എന്നത് എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. പക്ഷേ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തില്‍ അതിനുള്ള നിര്‍വാഹമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇടക്കാലത്ത് ആറു മാസത്തെ കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.
കുടിശ്ശിക കൊടുത്ത് തീര്‍ത്ത് ക്ഷേമ പെന്‍ഷനിനുള്ള വര്‍ധനവാണ് ധനകാര്യവകുപ്പ് നടത്താന്‍ പോവുന്നത്. പ്രകടനപത്രികയിലെ വാ?ഗ്ദാനം 2500 രൂപയായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് പെന്‍ഷന്‍ കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.




