Kerala

കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകും: രാജീവ് ചന്ദ്രശേഖര്‍

കന്യാസ്ത്രീകള്‍ നടത്തിയത് മത പരിവര്‍ത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും. നീതിക്ക് എതിരായ ഏത് ആക്രമണത്തെയും അപലപിക്കുന്നു. കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

കന്യാസ്ത്രീകള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും തെറ്റിദ്ധാരണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിയമമുണ്ട്. ആ നിയമം പാസാക്കിയത് കോണ്‍ഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ജനങ്ങള്‍ മനസിലാക്കണമെന്ന് അദേഹം പറഞ്ഞു.

ജനങ്ങളെ വിഡ്ഢിയാക്കി, വിഷം നിറച്ച് പേടിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ കോണ്‍?ഗ്രസ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പ്രതികരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മത പരിവര്‍ത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button