News

സ്‌ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്താന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി

പാര്‍ലമെന്റില്‍ ബോംബ് ഭീഷണി. ഖലിസ്താന്‍ നാഷണല്‍ ആര്‍മിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മയ്ക്ക് വേണ്ടി ഡല്‍ഹി ഖലിസ്താന്‍ ആകുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡല്‍ഹി പൊലീസിന് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിക്കുന്നത്.

പാര്‍ലമെന്റിന് പുറമെ ഡല്‍ഹിയിലെ 10 സ്‌കൂളുകളിലും ബോംബ് ഭീഷണി ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 8:30 നും 9:00 നും ഇടയിലാണ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ്, അഗ്‌നിശമന സേന, ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡുകള്‍ എന്നിവ ഉടന്‍ തന്നെ ബാധിത സ്‌കൂളുകളിലേക്ക് പുറപ്പെട്ടു.

സൗത്ത് ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. ലോധി റോഡിലെ എയര്‍ഫോഴ്സ് സ്‌കൂള്‍, കെആര്‍ മംഗലം സ്‌കൂള്‍, സാദിഖ് നഗറിലെ ദി ഇന്ത്യന്‍ സ്‌കൂള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ മാസങ്ങളിലും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ത്തി വ്യാജ സന്ദേശങ്ങള്‍ എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button