National

പാക്കിസ്ഥാനുള്ള മുന്നറിയിപ്പ്; ഐ എന്‍ എസ് സൂറത്തില്‍ നിന്നും മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ

ന്യൂ ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുമുള്ള ഏത് തരം ആക്രമണത്തെയും നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നേവിയുടെ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തി. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ പരീക്ഷണം.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചും ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

രാജ്യത്തിന്റെ ശത്രുക്കള്‍ ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി. അങ്ങനെ ചെയ്തവര്‍ക്ക് അവരുടെ സങ്കല്‍പ്പത്തിലുളളതിനെക്കാള്‍ വലിയ ശിക്ഷ നല്‍കും. 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി ഭീകരവാദികളുടെ ആത്മവിശ്വാസം തകര്‍ക്കും. ഭാരതത്തിന്റെ ആത്മാവിന് മേലുള്ള ആക്രമണമാണിത്. ഇന്ത്യ അവരെ കണ്ടെത്തി ശിക്ഷിക്കും. അതിനായി എല്ലാ നടപടിയും സ്വീകരിക്കുമെന്നും വികസനത്തിന് ശാന്തിയും സമാധാനവുമാണ് ആവശ്യം, ഇന്ത്യ അതാണാഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തെളിഞ്ഞുവന്നതിന് പിന്നാലെ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും കൂടിയാണ് ഇന്ത്യ. അട്ടാരി അതിര്‍ത്തിയിലെ പ്രതിദിന ബീറ്റിങ് ദി റിട്രീറ്റ് നിര്‍ത്തിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അട്ടാരി – വാഗ അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button