NationalNewsPolitics

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. കഴിഞ്ഞ ദിവസം ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പാര്‍ലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അം?ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടാല്‍ നിയമമാകും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദേശം വോട്ടിനിട്ട് തള്ളി.

ബില്‍ രാജ്യസഭ കടന്നതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാരുടെ ആഹ്ലാദ പ്രകടനം. കേന്ദ്രം സര്‍ക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവര്‍ പ്രകടനം നടത്തി. നിയമഭേദ?ഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ വിമര്‍ശിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് കൈയടി. റവന്യു അവകാശങ്ങള്‍ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പാസായിരുന്നു. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. രാജ്യസഭയിലും മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അം?ഗങ്ങള്‍ അവതരിപ്പിച്ച ഭേദ?ഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി.

വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button