വ്യസനസമേതം ബന്ധുമിത്രാദികള്‍ ജൂണ്‍ 13-ന് തീയറ്ററുകളില്‍

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”വ്യസനസമേതം ബന്ധുമിത്രാദികള്‍”
ജൂണ്‍ പതിമൂന്നിന് ഐക്കണ്‍ സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും , ട്രെയ്ലറും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.
വാഴ ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-ജോണ്‍കുട്ടി,സംഗീതം-അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, കനിഷ്‌ക ഗോപി ഷെട്ടി,ലൈന്‍ പ്രൊഡ്യൂസര്‍-അജിത് കുമാര്‍, അഭിലാഷ് എസ് പി,ശ്രീനാഥ് പി എസ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനീഷ് നന്ദിപുലം.