Blog

പ്രധാനമന്ത്രിയെ കാണാന്‍ മേയര്‍ വി വി രാജേഷ് നാളെ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം നഗരസഭാ മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്. കേരളത്തിലെ മുഴുവന്‍ ബിജെപി ജനപ്രതിനിധികളെയും ഡല്‍ഹിയിലേക്ക് ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന് മേയര്‍ വി വി രാജേഷ്.

ബിജെപിക്ക് കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മുന്നേറ്റം ഉണ്ടാക്കാനായി. നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയിലാണ് താമസം. പ്രധാനമന്ത്രിയുമായും പല കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്താന്‍ ശ്രമം നടത്തുന്നുവെന്നും മേയര്‍ വി വി രാജേഷ് വ്യക്തമാക്കി.

സ്പാകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് തിരുവല്ലയില്‍ നടന്ന സംഭവം കേരളം മനസാക്ഷിയെ ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരവും ഇതില്‍ നിന്ന് മുക്തമല്ല എന്ന് മനസ്സിലായി.

വിഷയത്തില്‍ ഇന്ന് രാവിലെ കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായി സംസാരിച്ചു. തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ സ്പായിലും പരിശോധിക്കാന്‍ തീരുമാനിച്ചു. പരിശോധനയ്ക്ക് ചെന്നപ്പോള്‍ പല പരിമിതികളും നേരിട്ടു. ക്രോസ് മസാജിങ് വ്യാപകമായി നടക്കുന്നു

പലയിടങ്ങളിലും അംഗീകൃത മസാജറും ഡോക്ടറും ഇല്ല. ചില ഡോക്ടര്‍മാര്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button