KeralaNews

യൂത്ത് കോൺഗ്രസിനെതിരായ മന്ത്രി വീണാ ജോർജിന്റെ വിമർശനം തള്ളി വി. ടി ബൽറാം

ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി റീത്ത് വച്ച യൂത്ത് കോൺഗ്രസിനെതിരായ മന്ത്രി വീണാ ജോർജിന്റെ വിമർശനം തള്ളി വി. ടി ബൽറാം. . ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുന്ന ക്രിമിനലുകളെ ‘രക്ഷാപ്രവർത്തകരാ’യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന നാടാണിതെന്നും അതുകൊണ്ട് തന്നെ തൽക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാർഗ്ഗം എന്ന നിലയിൽ ഈ നിരുപദ്രവകരമായ റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ടെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വെൻ്റിലേറ്ററിലായ കേരള ആരോഗ്യ സിസ്റ്റത്തിലെ യഥാർത്ഥ വീഴ്ചകൾ തന്നെയാണ് ഇവിടെ ചർച്ചയാവേണ്ടത്. സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ല. വീട്ടുപടിക്കൽ റീത്ത് വയ്ക്കുന്നതിലെ ‘ജനാധിപത്യ വിരുദ്ധത’ ചർച്ച ചെയ്യാൻ മാത്രം ജനാധിപത്യ സംസ്‌ക്കാര വളർച്ചയൊന്നും കേരളത്തിനായിട്ടില്ലെന്നും ബൽറാം കൂട്ടിച്ചേർത്തു.

വിടി ബൽറാം ഫേസ്ബുക്കിൽ…
വീട്ടുപടിക്കൽ റീത്ത് വയ്ക്കുന്നതിലെ “ജനാധിപത്യ വിരുദ്ധത” ചർച്ച ചെയ്യാൻ മാത്രം ജനാധിപത്യ സംസ്‌ക്കാര വളർച്ചയൊന്നും കേരളത്തിനായിട്ടില്ല. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുന്ന ക്രിമിനലുകളെ ‘രക്ഷാപ്രവർത്തകരാ’യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന നാടാണിത്. അതുകൊണ്ട് തന്നെ തൽക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാർഗ്ഗം എന്ന നിലയിൽ ഈ നിരുപദ്രവകരമായ റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ട്. വെൻ്റിലേറ്ററിലായ കേരള ആരോഗ്യ സിസ്റ്റത്തിലെ യഥാർത്ഥ വീഴ്ചകൾ തന്നെയാണ് ഇവിടെ ചർച്ചയാവേണ്ടത്. സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലാപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button