സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സർക്കാർ കോടതിയിൽ

സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ല. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ജസ്റ്റിസ് വി ജി അരുൺ ഹർജി പരിഗണിക്കും. എസ് ഐ ആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. നീട്ടി വയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, ഈ ഘട്ടത്തിൽ നടപടി നിർത്തി വയ്ക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ ഒരുമിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്, അതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്നും ഐക്യത്തോടെയാണ് നടപടികളെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. പകരം ഉദ്യോഗസ്ഥരെ ചുമതല നൽകാനുള്ള അവസരമുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് സമയത്തും ഇതേ പ്രശ്നം പറഞ്ഞിരുന്നു. പക്ഷേ അവിടെയും ഒരു കുഴപ്പമുണ്ടായില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഹർജി ദുരുദ്ദേശപരമെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. എസ് ഐ ആർ ഫോമിൽ എപിക് നമ്പർ ഉൾപ്പടെ പകുതിയിലേറെ വിവരങ്ങൾ കമ്മീഷൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർ ഇത് പരിശോധിച്ച് ഒപ്പ് വെച്ചാൽ മാത്രം മതി. നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇടയ്ക്ക് വെച്ച് തടസ്സപ്പെടുത്തിയാൽ പ്രതിസന്ധി ഉണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മതിയായ സ്റ്റാഫ് ഇല്ലാത്ത കാര്യമൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. 50ശതമാനം നടപടികൾ പൂർത്തിയായെന്നും കേന്ദ്രം കോടതിയെ അറിയിച്ചു




