Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; വികസനത്തിന് പുതിയ വഴിയായി ഭൂഗർഭ റെയിൽപാത

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട കമ്മീഷനിങ്ങിന് തയ്യാറെടുക്കുമ്പോൾ വികസനത്തിന് പുതിയ വഴി തുറക്കുന്നതാകും ഭൂഗർഭ റെയിൽപാത. സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ 2028ൽ ഭൂഗർഭ പാതയും യാഥാർത്ഥ്യമാകും. വിഴിഞ്ഞം മുതൽ ബാലരമപുരം റെയിൽ സ്റ്റേഷൻ വരെ നീളുന്ന ഭൂഗർഭപാതക്ക് 1483 കോടി രൂപയാണ് പദ്ധതി ചെലവ്.

പ്രധാനമന്ത്രി സമയം ലഭിച്ചാൽ ഉടൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ് നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതിനിടെയാണ് അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ പതയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപാതക്ക് കൂടി സർക്കാർ അനുമതി നൽകിയത്. വിഴിഞ്ഞത്തെയും ബാലരാമപുരം റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്നതാണ് കണക്റ്റിവിറ്റി റെയിൽ പാത. 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 9.02 കിലോമീറ്റർ ഭൂഗർഭപാതയാണ്.

1482.92 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയാണ് സംസ്ഥാന സർക്കാർ അംഗീകരിച്ചത്. 5.52 ഹെക്ടർ ഭൂമിയാണ് പതക്കായി ഏറ്റെടുക്കുക. 2028 ഡിസംബറിൽ പണിപൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. വിഴിഞ്ഞെത്തുന്ന ചരക്കുകളിൽ 30 ശതമാനവും റെയിൽ മാർഗ്ഗമായിരിക്കും കൈകാര്യം ചെയ്യുക.

വിഴിഞ്ഞം പദ്ധതി 2028 ഓടെ പൂർത്തിയാക്കാനാണ് സർക്കാർ രക്ഷപ്പെടുന്നത്. വിഴിഞ്ഞത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന കണക്ക് വിറ്റി റെയിൽ പാത കൂടി അതേ വർഷം യാഥാർത്ഥ്യമാകും. ഇതോടെ മറ്റൊരു വികസന വിപ്ലവത്തിനാണ് കേരളം സാക്ഷ്യം വഹിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button