NationalNews

ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോഹ്‌ലി; രോഹിത് ശർമയെ മറികടന്നു

ദുബൈ: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലി. ന്യൂസിലന്‍ഡിനെതിരെ വഡോദരയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കോഹ് ലിക്ക് സഹായകമായത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് കോഹ് ലി ഒന്നാം സ്ഥാനത്ത് എത്തിയത്. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അതേസമയം രോഹിത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ 93 റണ്‍സ് ആണ് താരം നേടിയത്. ഏകദിനങ്ങളിലെ കോഹ്ലിയുടെ സമീപകാല പ്രകടനങ്ങള്‍ അസാധാരണമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 74 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 135, 102, 65 നോട്ടൗട്ട് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍. 2013 ഒക്ടോബറിലാണ് കോഹ് ലി ആദ്യമായി ഒന്നാം റാങ്കിലെത്തിയത്. ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button