Kerala

കാസര്‍ഗോഡ് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് ജയം

കാസര്‍ഗോഡ് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് ജയം. മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി സമീനയാണ് വിജയിച്ചത്. കാസര്‍ഗോഡ് മംഗല്‍പ്പാടി പഞ്ചായത്തിലെ 24-ാം വാര്‍ഡ് മണിമുണ്ട യില്‍ നിന്നാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടാണ്.

മംഗല്‍പാടി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് എതിരില്ല. മംഗല്‍പാടി പഞ്ചായത്ത് 24ാം വാര്‍ഡായ മണിമുണ്ടയിലാണ് ലീഗ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച സമീന എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ട വാര്‍ഡാണ് ഇത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് ആണ് അന്ന് വിജയിച്ചിരുന്നത്. മുഹമ്മദ് പിന്നീട് ലീഗില്‍ ചേര്‍ന്നു. ഇതോടെയാണ് പിന്നീട് സിപിഐഎമ്മിന് സ്ഥാനാര്‍ഥി ഇല്ലാതായത്. കണ്ണൂര്‍ ജില്ലയില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കാണ് എതിരില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലുമാണ് എതിരില്ലാത്തത്.

മലപ്പട്ടം പഞ്ചായത്തില്‍ അടുവാപ്പുറം നോര്‍ത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എതിരില്ലാത്തത്. അടുവാപ്പുറം സൗത്തില്‍ സി.കെ ശ്രേയയ്ക്കും നോര്‍ത്തില്‍ ഐ.വി ഒതേനനുമാണ് എതിരില്ലാത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button