KeralaNews

പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. യൂട്യൂബ് ചാനലില്‍ ഇരകളുടെ പേര് വെളിപ്പെടുത്തിയ കേസിലാണ് കോടതിയുടെ നിര്‍ണായക നിര്‍ദേശം.

തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയായ ജയചന്ദ്രന്‍ എന്ന വ്യക്തി കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം വന്നിരിക്കുന്നത്. കിളിരൂര്‍, കവിയൂര്‍, പെരുമ്പാവൂര്‍ പീഡന കേസുകളിലെ ഇരകളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ തന്റെ യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയതിലാണ് ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാനുള്ള കോടതി നിര്‍ദേശം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയുടെ സെക്രട്ടറിയാണ് പരാതിക്കാരനായ ആര്‍ ജയചന്ദ്രന്‍.

പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ പേരുവിവരങ്ങള്‍ തന്റെ യൂട്യൂബ് വിഡിയോയില്‍ ശ്രീലേഖ പരാമര്‍ശിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button