
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. കേസില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്. നാളെ രാവിലെ 11 മണിക്ക് കേസിൻ്റെ വിചാരണ നടപടികള്‍ ആരംഭിക്കും. നടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യം പകര്‍ത്തിയ കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം 10 പ്രതികളാണ് കേസില്‍ ആകെ ഉള്‍പ്പെട്ടിട്ടുള്ളത്.
നടിയോടുള്ള വ്യക്തി വിരോധത്തിൻ്റെ പേരില്‍ ക്വട്ടേഷൻ കൊടുത്തുവെന്നാണ് നടൻ ദിലീപിനെതിരായ കേസ്. എന്നാല്‍ തന്നെ കേസില്‍ പെടുത്തിയതാണെന്നും തനിക്കെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് നടൻ്റെ വാദം.
ദിലീപ് മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ചെന്നുള്ള വിചാരണയിലെ വിവരങ്ങൾ പുറത്തുവന്നു. താൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മെസ്സേജില്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നടൻ മെസ്സേജ് അയച്ചിരുന്നുവെന്ന് വിചാരണയില്‍ പറയുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചു. 2017 ഫെബ്രുവരി 22ന് രാവിലെയാണ് ദിലീപ് മെസേജ് അയച്ചത്.



