
വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ ലത്തീഫിനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കിളിമാനൂര്‍ പൊലീസാണ് ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പണം നല്‍കാത്തതിനോടുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 543 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നെടുമങ്ങാട് കോടതിയിലാണ് സമര്‍പ്പിച്ചത്. കേസില്‍ ആകെ 110 സാക്ഷികള്‍ ആണ് ഉള്ളത്.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകത്തില്‍ ആദ്യ കുറ്റപത്രം ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സമര്‍പ്പിച്ചിരുന്നു. അഫാന് പിതൃമാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് കൊലപതാകാമെന്നാണ് കുറ്റപത്രം. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിലാണ് ആദ്യ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്. കേസിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി എണ്‍പത്തിയെട്ടാം ദിവസമാണ് കുറ്റപത്രം തയ്യാറായത്.
കുതിച്ചുയര്‍ന്ന കടവും കടക്കാര് പണംതിരിച്ച് ചോദിച്ചതിലെ ദേഷ്യവുമാണ് കൂട്ട കൊലപതകത്തിന്റെ കാരണമായി പൊലീസ് കണ്ടെത്തിയത്. 48 ലക്ഷം രൂപയാണ് ആകെ കടം. കടം വീട്ടാന്‍ സഹായിക്കാത്തതും അമ്മയേയും തന്നെയും കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമാണ് പിതാവിന്റെ അമ്മ സല്‍മ ബീവിയെ പാങ്ങോട്ടെ വീട്ടിലെത്തി കൊലപ്പെടുത്താന്‍ കാരണമെന്നു കുറ്റപത്രത്തില്‍ പറയുന്നു. 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളെയും 40 തൊണ്ടിമുതലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ ജീവനെടുത്തതും സല്‍മ ബീവിയെ കൊലപ്പെടുത്തിയതും അതെ വൈരാഗ്യം കാരണമാണ്. കാമുകി ഫര്‍സാനയെ കൊന്നത്, താന്‍ മരിച്ചാല്‍ ഫര്‍സാന ഒറ്റപ്പെടുമെന്ന സ്നേഹംകൊണ്ടല്ല, പണയം വെച്ച നാലരപവന്‍ സ്വര്‍ണം തിരികെ വേണമെന്ന് ആശ്യപ്പെട്ടതിലെ ദേഷ്യമാണ് കാരണം.