പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ച വനംകൊള്ളക്കാരന്‍ വീരപ്പന് സ്മാരകം നിര്‍മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി. വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കണമെന്ന് തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദിണ്ടിക്കല്‍ ജില്ലയിലെ ചിന്നലപ്പെട്ടിയിലെത്തിയ മന്ത്രി ഐ. പെരിയസാമിയോടാണ് മുത്തുലക്ഷ്മി ആഗ്രഹമറിയിച്ചത്. മുഖ്യമന്ത്രി എംകെ. സ്റ്റാലിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്രകിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന്‍ കഴിഞ്ഞത്. 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി പാപ്പിരപ്പട്ടിയില്‍ തമിഴ്‌നാട് ദൗത്യസേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്.