മന്ത്രി വീണാജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പ് ആയി മാറി. ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സിസ്റ്റത്തിന്റെ തകരാര്‍ എന്ന് പറയുന്നു, സിസ്റ്റത്തെ നിയന്ത്രിക്കേണ്ടത് അതത് വകുപ്പാണ്.
എത്രയും പെട്ടെന്ന് മന്ത്രിയുടെ രാജി എഴുതി വാങ്ങി, ചാനലില്‍ വാര്‍ത്ത വായിക്കാന്‍ ആയക്കണം. മുഖ്യമന്ത്രിക്കും ഒന്നിനെയും നിയന്ത്രിക്കാന്‍ ആകുന്നില്ല. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോള്‍ പോയത് മെഡിക്കല്‍ കോളേജിലേക്ക് അല്ല. അമേരിക്കയിലേക്കാണ്. ആരോഗ്യമന്ത്രി ഒരു വനിത ആയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഉടുതുണിയില്ലാത്ത മനുഷ്യന്‍ നാടു റോഡില്‍ നില്‍ക്കുന്നതാണ് സര്‍ക്കാരിന്റെ അവസ്ഥയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
ഓരോ തിരഞ്ഞെടുപ്പിലും ജനം വിധി എഴുതിക്കൊണ്ടിരിക്കുന്നു. ഇനി എട്ടുമാസമാണുള്ളത്. ആ എട്ടുമാസം നിങ്ങള്‍ ആരെയൊക്കെ കൊല്ലും. വീണ ജോര്‍ജ് മന്ത്രിയായി എന്ന് കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായി.വീണ ജോര്‍ജിന്റെ രാജി എഴുതി വാങ്ങണം.അവരെ എത്രയും പെട്ടെന്ന് വാര്‍ത്ത വായിക്കാന്‍ വിടണം.
മേജര്‍ ക്യാപ്റ്റന്‍ വിളികള്‍ക്കെതിരെ യുത്ത് കോണ്‍ഗ്രസ് വിമര്‍ശനത്തില്‍ അദ്ദേഹം മറുപടി നല്‍കി. ഞാനൊരു പട്ടാളക്കാരനായിരുന്നത് കൊണ്ട് അഭിപ്രായം പറയുന്നില്ലെന്നും കെ മുരളിധരന്‍ വ്യക്തമാക്കി.