“കേരളത്തിലെ ഏറ്റവും വലിയ നുണയൻ എം.വി. ഗോവിന്ദൻ”; പാലക്കാട് ബിജെപി-സിപിഎം ഡീലെന്ന് വി.ഡി. സതീശൻ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കെഎസ്യുക്കാര് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി ഗോവിന്ദന് പറഞ്ഞത്. ഇതിനേക്കാള്‍ വലിയ കള്ളം ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും സതീശന് പറഞ്ഞു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ഡീല്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളിയ എംവി ഗോവിന്ദന് നുണ പറയുന്നതിനുള്ള നോബേല്‍ സമ്മാനം സതീശന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം.
പാലക്കാട് സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് സതീശന് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. പാലക്കാട് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി യുഡിഎഫ് വോട്ടുകള്‍ വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂര്‍വം നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് സിപിഎമ്മിന്റേതെന്നും വിഡി സതീശന് പറഞ്ഞു.




