ഇന്ത്യൻ സേനയിൽ ഒഴിവുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യാനോ സ്ത്രീകള്‍ക്ക് പരിമിതപ്പെടുത്താനോ കഴിയില്ല : സുപ്രീം കോടതി

ഇന്ത്യന്‍ സേനയിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ തസ്തികയില്‍ പുരുഷ-വനിതാ ഉദ്യോഗസ്ഥര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന 2:1 സംവരണ നയം സുപ്രീം കോടതി റദ്ദാക്കി. ഒഴിവുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യാനോ സ്ത്രീകള്‍ക്ക് പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ നടപടി ഏകപക്ഷീയവും തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഏറ്റവും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കേന്ദ്രം തെരഞ്ഞെടുക്കണം. സ്ത്രീകളുടെ സീറ്റുകള്‍ പരിമിതപ്പെടുത്തുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. കോടതി നിരീക്ഷിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഒരുമിച്ച് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.