Blog

ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തും; ബിജെപി പണവും മദ്യവും ഒഴുക്കുന്നു; ആത്മവിശ്വാസം പ്രകടിപ്പിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യു പി സ്കൂളിലെ 61-ാം നമ്പർ ബൂത്തിലാണ് ശിവൻകുട്ടി വോട്ട് ചെയ്തത്. ഇടതുമുന്നണിക്ക് അനുകൂലമാണ് ഈ തെരഞ്ഞെടുപ്പെന്നും നല്ല ആത്മവിശ്വാസത്തിലാണ്, ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും. നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല. ഇടതുമുന്നണി തന്നെ വിജയിക്കും. ഇതിൽ ഒരു തർക്കത്തിലും ഇടയില്ല. ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പിക്കാം. ബിജെപി ഈ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കുകയാണ്. നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകുമെന്നും ശിവൻകുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button