Kerala

കെ.സി.വേണുഗോപാല്‍ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോണ്‍ഗ്രസിലെ കോഴികളെ അന്വേഷിക്കണം; വി മുരളീധരന്‍

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോണ്‍ഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം.എംഎല്‍എ നിയമസഭയില്‍ വരണോ എന്ന ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. കോഴിയായ കോണ്‍ഗ്രസ് നേതാവ് സഭയില്‍ വരണോ അതോ പുറത്തുനിന്ന് കൂവിയാല്‍ മതിയോ എന്നാണ് ചര്‍ച്ചയെന്നും വി മുരളീധരന്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തില്‍ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു.ഈ കോഴികള്‍ കാരണം നാട്ടില്‍ ജനങ്ങള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്നില്ല. കോഴികള്‍ കാരണം നാട്ടില്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ട്, വഴി നടക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കള്ളക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദര്‍ശിക്കാതെ പ്രിയങ്ക ഗാന്ധി എംപി. മണ്ഡലത്തില്‍ ഉണ്ടായിട്ടും ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജയെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചില്ല. ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാനാണ് സിപിഐഎമ്മിന്റേയും ബിജെപിയുടേയും നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button