InternationalNews

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം തള്ളി

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേല്‍, അമേരിക്കന്‍ സേനകളുടെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും തുടരുകയാണ്. അതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് വോട്ടിനിട്ട് തള്ളി. ട്രംപിനെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്.

100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യു എസ് കോണ്‍ഗ്രസിന്റെ അനുമതി തേടണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 47 പേര്‍ പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തെ എതിര്‍ത്ത 53 പേര്‍ ട്രംപിനെ അനുകൂലിക്കുകയായിരുന്നു.

യുദ്ധകാലത്ത് ഓരോ തീരുമാനമെടുക്കുമ്പോഴും പ്രസിഡന്റ് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടണമെന്ന നിര്‍ദേശം ശത്രുവിന് ഗുണകരമാകുകയാണ് ചെയ്യുകയെന്ന് പ്രമേയത്തെ എതിര്‍ത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യുദ്ധശക്തി പ്രമേയം എന്നറിയപ്പെടുന്ന പ്രമേയത്തെ കെന്റക്കിയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ അനുകൂലിച്ചപ്പോള്‍, പെന്‍സില്‍വാനിയയിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ എതിര്‍ത്തും വോട്ടു ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button