നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ വെടിവയ്പ്പ് ; അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തി അമേരിക്ക

വാഷിങ്ടൺ ഡിസി: വാഷിങ്ടൺ ഡിസിയിൽ നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ അഫ്ഗാനിൽ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് നിർത്തിവച്ചതായി യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമ്മിഗ്രേഷൻ സർവീസ്. അനിശ്ചിതകാലത്തേക്ക് അപേക്ഷകളിൽ ഇനി നടപടിയെടുക്കില്ലെന്നാണ് അമേരിക്കൻ ഏജൻസി വ്യക്തമാക്കിയത്. ആഭ്യന്തര സുരക്ഷയും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയുടെ രാജ്യം പ്രാധാന്യം നൽകുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
താലിബാൻ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനിൽ നിന്നെത്തിയ കുടിയേറ്റക്കാർക്ക് കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഭീകരാക്രമണമെന്ന് പറഞ്ഞു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. വെറുപ്പിന്റെയും, ഭീകരതയുടെയും പ്രവൃത്തി എന്നാണ് ട്രംപ് ഇതിനെ വിമർശിച്ചത്.
അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാൾ എന്ന 29 കാരനണ് പ്രതി. 2021 ൽ അമേരിക്കയിലേക്ക് കുടിയേറിയ ശേഷം ഇവിടെ ജീവിക്കുകയായിരുന്നു. അഫ്ഗാൻ പൗരന്മാർക്കുള്ള അഭയ അപേക്ഷകൾ ഒന്നിലധികം നിയമ നിർവ്വഹണ വൃത്തങ്ങൾ പറയുന്നു. വെടിവയ്പിനിടെ വെടിയേറ്റ ഇയാൾ നിലവിൽ കർശന സുരക്ഷയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.


