ഖത്തറില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ച് യു.എസ്; യുഎഇക്കും സൗദിക്കും ഇറാന്‍റെ ഭീഷണി; ലോകത്തിന് ആശങ്ക

യു.എസ് സൈനിക നടപടിയുടെ ആശങ്കകൾക്കിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. സൗദി അറേബ്യ, യുഎഇ, തുർക്കി എന്നി രാജ്യങ്ങളി യു.എസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് ഇറാനെ മുന്നറിയിപ്പ്. അതേസമയം, ഖത്തിലെ സൈനിക കേന്ദ്രത്തിൽ നിന്നും യുഎസ് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു.
ഇറാനെ ആക്രമിച്ചാൽ സൗദിയിലെയും ഇറാനിയും തുർക്കിയിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കും എന്നാണ് മുന്നറിയിപ്പ്. യു.എസ് ഇറാനെ ആക്രമിക്കുന്നത് തടയാൻ ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും ഉദ്യോഗസ് റോയിട്ടേഴ്സിനോട് പറഞ്ഞു. അക്രമ സാധ്യത ഉയരുന്നതിനിടെ ഖത്തറിലെ ആ ഉദൈദ് എയർ ബേസിൽ നിന്നും ചില ജീവനക്കാരെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ യു.എസിൻ്റെ ഏറ്റവും വലിയ ബേസാണ് അൽ ഉദൈദ്. 10,000 ത്തിലധികം സൈനികരാണ് ഇവിടെയുള്ളത്. ജൂണിൽ ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തിന് മുൻപും പശ്ചിമേഷ്യയിലെ ബേസിൽ നിന്നും യു.എസ് ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ആക്രമിക്കുമെന്ന ട്രംപിൻ്റെ ഭീഷണിയും വർധിക്കുന്നുണ്ട്.
മരണ സംഖ്യ 2,000 കടന്നതോടെ ഇറാനിലെ പ്രതിഷേധക്കാർക്ക് ഉടൻ തന്നെ സഹായം ലഭിക്കുമെന്ന് ഡോണൾഡ് ട്രംപ് ബുധനാഴ്‌ച സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു.
പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ഇറാനിലെ എല്ലാ പൗരന്മാരോടും ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാനാണ് നിർദ്ദേശം.



