Kerala
എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റില്‍ നിന്ന് നാടുകടത്തിയ ബംഗാള്‍ സ്വദേശി സൂരജ് ലാമയുടേതാണോ മൃതദേഹം എന്നാണ് സംശയം. ലാമയുടെ മകന് ഉടന്‍ എത്തും. ചതുപ്പിലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ പറഞ്ഞു.
രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസിന്റെ പരിശോധനയിലാണ് ശരീരവാശിഷ്ടം കണ്ടെത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു. സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കണമെങ്കില്‍ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി ലാമയുടെ മകന് ഉടന്‍ എത്തും. തുടര്‍നടപടികള്‍ കളമശ്ശേരി പോലീസ് സ്വീകരിക്കും.


