KeralaNews

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ അള്‍ട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ആറിടത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ടുമുതല്‍ 10 വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.

ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, മൂന്നാര്‍, കളമശേരി, വിളപ്പില്‍ശാല, കൊട്ടാരക്കര പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് ആറു മുതല്‍ ഏഴുവരെയാണ് ഈ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button