Blog

മുഖ്യമന്ത്രി ചർച്ചകൾക്ക് യു.ഡി.എഫിൽ പ്രസക്തിയില്ല; പത്രികയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വി.ഡി. സതീശൻ

കൊച്ചി: മുഖ്യമന്ത്രിയെ ചൊല്ലി ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയാരെന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൃത്യമായ ധാരണയുണ്ട്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഒരു നടപടിക്രമം ഉണ്ട്. അതിനനുസരിച്ച് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെലങ്കാനയിലും കര്‍ണാടകയിലും ചെയ്തതുപോലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.


തനിക്കെതിരെ മുന്‍പും പറവൂരില്‍ അപരനെ നിര്‍ത്തിയിട്ടുണ്ട്. അപ്പോഴെക്കെ താന്‍ ജയിച്ചുവന്നിട്ടുണ്ട്. അത് കാര്യമായി എടുക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു. അപരനെ നിര്‍ത്തിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നാണ്. തന്റെ ആസ്തി വിവരം മറച്ചുവച്ചുവെന്ന് പറയുന്നത് ശുദ്ധ അബദ്ധമാണ്. റിട്ടേണിങ് ഓഫീസര്‍ക്ക് മറുപടി നല്‍കിയപ്പോള്‍ അപ്പോള്‍ തന്നെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത നാലുകാര്യങ്ങളാണ് തനിക്കെതിരെ ഇരുകൂട്ടരും പരാതിയായി നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button