KeralaNews

ഐക്യത്തോടെ പ്രവര്‍ത്തിക്കും’ ; നിലമ്പൂരില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്

പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും നിലമ്പൂരില്‍ വിജയം ഉറപ്പെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. പാര്‍ട്ടി നിലമ്പൂരില്‍ മത്സരിക്കാന്‍ ഒരു അവസരം നല്‍കിയിരിക്കുകയാണ്. ഈ അവസരം വ്യക്തിപരമായി ലഭിച്ചതല്ല. മലപ്പുറം ജില്ലയിലെ യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ ലഭിച്ച അവസരം നല്ല രീതിയില്‍ വിനിയോഗിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

ഐക്യത്തോടെ മുന്നോട്ട് പോയി നല്ലൊരു ഭൂരിപക്ഷത്തില്‍ വിജയിക്കാനും രണ്ട് തവണയായി നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചു പിടിക്കാനും ശ്രമിക്കും. എന്റെ പിതാവ് മൂന്നര പതിറ്റാണ്ട് കാലം നിലമ്പൂരിലുണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ചെയ്യുന്നതിനും കഴിഞ്ഞ ഒരു പതിറ്റാണ്ടോളം കാലം നിലമ്പൂരിലുണ്ടായ വികസന മുരടിപ്പ് ഒഴിവാക്കാനും ശ്രമിക്കും. ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാകുമിത്. ഇതിനെല്ലാം കൃത്യമായ പ്രതിവിധി എന്ന നിലയില്‍ തിരിഞ്ഞെടുപ്പ് വിധി മാറും – ഷൗക്കത്ത് വ്യക്തമാക്കി.

അര്‍ഹതയുള്ളവര്‍ വേറെയുമുണ്ട്. ആര് സ്ഥാനാര്‍ഥിയായാലും നിലമ്പൂരില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കും. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. യുഡിഎഫിന് നിലമ്പൂരില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അതൊക്കെ വിജയത്തില്‍ തുണയാകുമെന്നാണ് പ്രതീക്ഷ – അദ്ദേഹം വ്യക്തമാക്കി. ആര്യടാന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം സ്വാഗതം ചെയുന്നുവെന്നും മുന്നില്‍ നിന്ന് തിരഞ്ഞെടുപ്പ് നയിക്കുമെന്നും വി എസ് ജോയ് പ്രതികരിച്ചു. വിജയം ഉറപ്പാക്കും. അന്‍വരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതില്‍ പരാതി ഇല്ല – അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button