യുഎഇയുടെ ആകാശം കീഴടക്കാന്‍ എയര്‍ടാക്‌സികള്‍; ഇലക്ട്രിക് ഫ്‌ലയിങ് കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി

2030ടെ യുഎഇയുടെ ആകാശം കീഴടക്കാന്‍ എയര്‍ടാക്‌സികള്‍. ദുബായ് ആസ്ഥാനമായ സ്വകാര്യ വ്യോമയാന കമ്പനിയായ എയര്‍ ഷറ്റാവു 10 ഇലക്ട്രിക് ഫ്‌ലയിങ് കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഗതാഗത സ്ഥാപനമായ ക്രിസാലിയന്‍ മൊബിലിറ്റിയാണ് ഫ്‌ലയിങ് കാറുകള്‍ നല്‍കുക. മിഡില്‍ ഈസ്റ്റിലെ ഒരു യൂറോപ്യന്‍ കമ്പനിയുടെ ആദ്യത്തെ വാണിജ്യ പങ്കാളിത്തമാണിത്. ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയര്‍ ടാക്സിക്ക് അഞ്ച് യാത്രക്കാരെയും ഒരു പൈലറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയും, ചരക്കുനീക്കവും നടക്കും.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. 130 കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാം. ആധുനിക ഗതാഗത സംവിധാനങ്ങള്‍ യാത്രാ സമയം കുറയ്ക്കുമെന്നതിനാല്‍ ദുബായിക്കു പുറമേ സൗദിയും എയര്‍ ടാക്‌സി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍, ജോബിയും ആര്‍ച്ചര്‍ ഏവിയേഷനും അവരുടെ യുഎഇ പങ്കാളികളോടൊപ്പം അടുത്ത വര്‍ഷം തങ്ങളുടെ പറക്കും കാറുകള്‍ പുറത്തിറക്കാനുള്ള പ്രക്രിയയിലാണ്. ജോബി, ആര്‍ച്ചര്‍ എന്നീ കമ്പനികള്‍ അവരുടെ എയര്‍ ടാക്‌സികള്‍ അടുത്ത വര്‍ഷം ദുബായില്‍ അവതരിപ്പിക്കും.