NationalNews

വോട്ട്ചോരിയിൽ ഒരുമാസത്തിനുള്ളില്‍ രാഹുൽ ഗാന്ധി കൂടുതൽ വെളിപ്പെടുത്തൽ നടത്തും : കോണ്‍ഗ്രസ്

അടുത്ത ഒരു മാസത്തിനുള്ളില്‍ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ രാഹുല്‍ ഗാന്ധി നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.. ഹൈഡ്രജൻ ബോംബ് കൊണ്ട് അവസാനിക്കില്ലായെന്നും രാഹുൽ ഗാന്ധി പ്ലൂട്ടോണിയം ബോബും പൊട്ടിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബിഹാറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ വോട്ട് കൊള്ള തന്നെയാണ് പ്രധാന ചര്‍ച്ചയായത്.

വോട്ടർ പട്ടികയിലെ തീവ്രപരിശോധന അധികാരത്തിൽ തുടരാനുള്ള ബിജെപിയുടെ വൃത്തികെട്ട തന്ത്രമാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി പോരാടാനും പ്രവർത്തകസമിതി ആഹ്വാനം ചെയ്തു. ഗസ്സയിലെ വംശഹത്യയിൽ കോൺ​ഗ്രസ് പ്രവർത്തകസമതി ദുഃഖം രേഖപ്പെടുത്തി. ഗസ്സ വിഷയത്തിൽ ഇന്ത്യയുടെ മൗനം ലജ്ജാകരമെന്നും വിദേശ നയം കളങ്കപ്പെട്ടെന്നും പ്രവർത്തക സമിതി കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button