വിഷ വാതക ചോര്‍ച്ച; മംഗളൂരുവിൽ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു

0

കര്‍ണാടക മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച. മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.

രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച നിലവില്‍ അടച്ചിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ രണ്ടുപേരെയും തിരഞ്ഞ് ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ചെന്നപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു ജീവനക്കാരനായ വിനായകന് കൂടി പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തുവെന്നാണ് വിവരം. മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ മംഗളൂരുവിലേക്ക് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here